Tuesday, September 21, 2010

സി.ഐ.ഡി മൂസ

സി.ഐ.ഡി മൂസ
"ഹായ്‌ ഫ്രൺസ്‌" മുഖ്യമന്ത്രിയുടെ മാനംകാത്തു എന്ന ഒരപരാധം മാത്രം ചെയ്ത സി.ഐ.ഡി മൂസക്ക്‌, പൗരാവലി നൽക്കിയ സ്വീകരണത്തിൽ പങ്കെടുത്ത്‌ സംസാരിക്കുകയാണ്‌ മൂസ.

കോടതിയോടുള്ള ബഹുമാനസൂചകമായി, സമ്മേളനം നടത്തുവാൻ നിശ്ചയിച്ചത്‌, നാലുംകൂടിയ കവലയുടെ നടുക്ക്‌. എന്നാലല്ലെ, നാല്‌ ഭാഗത്ത്‌നിന്നുമുള്ള ഗതാഗതം നിയന്ത്രണവിധേയമാവൂ. പക്ഷെ, കേരളത്തിലൂടെ ഒടുന്ന ടങ്കർ ലോറികളിലുള്ള അമിതവിശ്വാസം കാരണം, ചോട്ട നേതാകളും, ബഡ നേതാകളുമടങ്ങിയ സംഘാടകർ എല്ലാം, സ്റ്റേജ്‌ മാത്രം, റോഡിൽനിത്തിരിമാറി, ലോറികളിൽനിന്നും ഒരു കൈയകലം സൂക്ഷിച്ച്‌, കെട്ടിപൊക്കി. ആ സ്റ്റേജിലിരുന്നാണ്‌ നമ്മുടെ പ്രിയങ്കരനായ മൂസ തന്റെ സദസ്യരെ നോക്കി പ്രസംഗിക്കുന്നത്‌.

"ഹായ്‌ ഫ്രൺസ്‌, നിങ്ങൾക്കെന്റെ നമസ്കാരം" മൂസ പ്രസംഗം തുടങ്ങുവാൻ തുടങ്ങി.

"സഹദേവാ, ഫ്രണ്ടിൽ ആരുല്ലട്ടാ. ഇവടെ ഞാനും, പീതാമ്പരൻ സാറും, വിക്രമൻ സാറും മാത്രമേ ഉള്ളൂ. നീ ബാക്കിലേക്ക്‌ തിരിഞ്ഞ്‌നിക്ക്‌, സ്റ്റേജിൽ നിറയെ ആളുകളാ" മൂസയുടെ വലംകൈയും, ഇടംകൈയുമായ, കൊച്ചുണ്ണി എന്ന എബിസിഡി അശോകൻ തന്റെ താടിചോറിഞ്ഞ്‌ തട്ടിവിട്ടു.

കേട്ടപാതി, മൂസ മൈക്ക്‌ തിരിച്ച്‌ തന്റെ ബാക്കിലിരിക്കുന്ന ഫ്രണ്ടുകളുടെ മുന്നിലേക്ക്‌ തിരിഞ്ഞ്‌നിന്നു.

"അത്‌ ശരി, നിങ്ങളെല്ലാവരും ഇവടിരിക്ക്യ. എന്നാ പിന്നെ ഞാൻ പോയി ആ കസേരയിലിരിക്കാം. എന്തിനാഷ്ടാ ഇങ്ങനെ തൂങ്ങിപിടിച്ച്‌ സ്റ്റേജിൽ നിക്കണത്‌. പോയി ആ കസേരയിലിരി"

"സഹദേവാ, നീ പ്രസഗം നീട്ടല്ലെട്ടാ, റോഡ്‌ മുഴുവൻ ബ്ലോക്കാണ്‌" കൊച്ചുണ്ണി ഓർമ്മപ്പെടുത്തി.

"സി.ഐ.ഡികൾ എന്നാൽ, വെറും ഐഡിയില്ലാത്തവർ എന്നാണ്‌ ഇവിടെ ചിലരുടെ ധാരണ" മൂസ എസ്‌ ഐ പീതാംബരനെ സൂക്ഷിച്ച്‌ നോക്കി.

"കൂടെ ഒരു പട്ടിയുണ്ടെന്ന് കരുതി നീ വല്ലാണ്ട്‌ നെഗളിക്കല്ലെ സഹദേവാ" പിതാംബരന്റെ ദേഷ്യം.

മൂസ തന്റെ അടുത്തിരിക്കുക ഡി ഐ ജിയുടെ നേരെ ചൂണ്ടികൊണ്ട്‌ പറഞ്ഞു "അത്‌ സാറിനെയാണുദേശിച്ചത്‌, സാറിനെ തന്നെയാണ്‌, സാറിനെ മാത്രമാണ്‌"

"സോറി സാർ, ഞാൻ സാർ, സാറിനെയല്ല സാർ" പിതാംബരൻ സ്റ്റേജിനടുത്തേക്ക്‌ ഓടിവന്നിട്ട്‌ മാപ്പ്‌ ചോദിക്കുവാൻ ശ്രമിച്ചു. പക്ഷെ അതിന്‌ മുൻപ്‌

"യോഗം പിരിച്ച്‌വിട്ടിരിക്കുന്നു" എന്ന് മൂസ പ്രഖ്യപിക്കുകയും, എല്ലാവരും പിരിഞ്ഞ്‌പോവുകയും ചെയ്തു.

"എന്റെ കാര്യത്തിൽ ഒരു തിരുമാനമായി" പിതാംബരൻ തലയിൽ കൈവെച്ചു. "സസ്പെൻഷൻ ഒറപ്പ്‌"

----------
ബ്ലോഗുലകത്തിലേക്ക്‌ സി ഐ ഡി മൂസയും സംഘവും കടന്ന്‌വരികയാണ്‌.

സ്നേഹമുള്ള വായനക്കാർ സ്വീകരിക്കുക, അനുഗ്രഹിക്കുക, ആശിർവദിക്കുക.